Rajinikanth started his new website
രാഷ്ട്രീയ പ്രവേശനം വ്യക്തമാക്കിയതിനു പിന്നാലെ പുതിയ വെബ്സൈറ്റ് ആരംഭിച്ച് സൂപ്പർ സ്റ്റാർ രജനികാന്ത്. ട്വിറ്ററിലൂടെയാണ് താരം വെബ്സൈറ്റിന്റെ വിവരം പങ്കുവെച്ചത്. പതുവർഷത്തിൽ ആരാധകർക്കു ആശംസ നേരുന്നതിനോടൊപ്പമാണ് താരം ഇക്കാര്യവും അറിയിച്ചത്. തന്റെ രാഷ്ട്രീയ പ്രവേശനത്തിൽ പിന്തുണച്ചവർക്കു നന്ദി. തമിഴകത്ത് മികച്ച രീതിയിലുള്ള രാഷ്ട്രീയം കൊണ്ടുവരാൻ ആഗ്രഹിക്കുന്ന എല്ലാവരും ഈ വെബ് സൈറ്റിൽ അംഗമാകണമെന്നും താരം അഭ്യർഥിച്ചു.അഴിമതിക്കും സല്‍ഭരണത്തിനും വേണ്ടിയാണ് രജനികാന്ത് രാഷ്ട്രീയത്തിൽ പ്രവേശിപ്പിച്ചത്. തമിഴ്നാട്ടിൽ മികച്ച ഭരണം കൊണ്ടു വരണമെങ്കിൽ ജനങ്ങളുടെ സഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ഒരു വർഷമായി തമിഴ്നാട്ടിൽ നടക്കുന്ന രാഷ്ട്രീയ നാടകങ്ങളുടെ പശ്ചാത്തലത്തിലാണ് താരം സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ തീരുമാനിച്ചത്. നമ്മുടെ നാടിനെ നോക്കി മറ്റു സംസ്ഥാനങ്ങൾ ചിരിക്കുകയാണ്. രാജഭരണകാലത്തു ജനങ്ങളെ കൊള്ളയടിച്ചു. എന്നാൽ അത് ജനാധിപത്യം വന്നപ്പോഴും തുടരുകയാണ്. ജനങ്ങളെ നേതാക്കന്മാര്‍ കൊള്ളയടിക്കുകയാണെന്നും രജനി പറഞ്ഞിരുന്നു.